അറിയിപ്പുകൾ

1) കഴിഞ്ഞ ആഴ്ചയിലെ സ്തോത്രക്കാഴ്ച 48,310.
2) യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള വി.കുര്‍ബാന ഇന്ന് 42, 43, 44 യൂണിറ്റുകള്‍ ആയിരിക്കും.അടുത്ത ഞായറാഴ്ച, മാര്‍ച്ച് 5 ന് യൂണിറ്റ് 45, ദര്‍ശന സഭ, യൂണിറ്റ് 46 എന്നിങ്ങനെ ആയിരിക്കും.
3) കഴിഞ്ഞ വെള്ളിയാഴ്ച ദേവാലയശുച്ചീകരണം നടത്തിയത് 38, 39, 41 എന്നീ യൂണിറ്റ് അംഗങ്ങളാണ്. ഇടവകയുടെ പേരിലുള്ള പ്രത്യേക നന്ദി അറിയിക്കുന്നു. അടുത്ത വെള്ളിയാഴ്ച 42, 43, 44 എന്നീ യൂണിറ്റുകളാണ് ക്ലീനിങ്ങിനായി എത്തേണ്ടത്.
4) ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണി മുതല്‍ 5 മണി വരെ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ജനറല്‍ബോഡി മീറ്റിംഗും അതിനുശേഷം സെമിനാറും ഉണ്ടായിരിക്കുന്നതാണ്.(ഓരോ യൂണിറ്റുകളില്‍ നിന്നും പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്‍റ് സെക്രട്ടറി, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.)
5) ഞായറാഴ്ച ഒഴികെയുള്ള നോമ്പിലെ എല്ലാ ദിവസങ്ങളിലും രാവിലെ 5.30 നും 6.50 നും ദേവാലയത്തിനകത്തു കുരിശിന്‍റെ വഴി പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, വെള്ളിയാഴ്ച ഒഴികെയുള്ള നോമ്പിലെ എല്ലാ ദിവസങ്ങളിലും രാത്രി 7 മണിക്ക് ഹോളിലാന്‍ഡിലും കുരിശിന്‍റെ വഴി പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും രാത്രി എട്ടുമണിക്ക് വി.കുര്‍ബാന ഉണ്ടായിരിക്കും.
6) നോമ്പ് കാലത്ത് വെള്ളിയാഴ്ചകളില്‍ കുടുംബയൂണിറ്റുകളില്‍ അംഗങ്ങള്‍ ഒന്നിച്ചു കുരിശിന്‍റെ വഴി പ്രാര്‍ത്ഥന നടത്തേണ്ടതാണ്.
7) ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണി മുതല്‍ നാലുമണി വരെ 1 മുതല്‍ 3 ഉള്‍പ്പെടെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പള്ളി സ്കൂളില്‍ വച്ചും 4, 5 ക്ലാസുകളിലെ കുട്ടികള്‍ക്ക് എസ് എച്ച് കോണ്‍വെന്‍റ് സ്കൂളില്‍ വച്ചും വാര്‍ഷിക പരീക്ഷ നടത്തുന്നതാണ്.എല്ലാ കുട്ടികളും പഠിച്ചൊരുങ്ങി 1.30 ന് തന്നെ പരീക്ഷ ഹാളില്‍ എത്തേണ്ടതാണ്. കുട്ടികളെ ഒരുക്കി വിടുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുമല്ലോ.
8) ഈ വര്‍ഷത്തെ വാര്‍ഷിക ധ്യാനം 10 മേഖലകളില്‍ വച്ചാണ് നടത്തപ്പെടുന്നത്. ഓരോ മേഖലകളിലും വൈകിട്ട് 5.30 മുതല്‍ 8:30 വരെ മൂന്ന് ദിവസങ്ങളില്‍ ധ്യാനം ഉണ്ടായിരിക്കും. ധ്യാനത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഓരോ മേഖലകളിലെയും കുടുംബയൂണിറ്റുകള്‍ ഒന്നിച്ച് ചെയ്യേണ്ടതാണ്.
9) മാര്‍ച്ച് 1, 2, 3 തീയതികളില്‍ ഒന്നാം മേഖലയില്‍ നടത്തപ്പെടുന്നു. ഓരോ മേഖലകളിലും ധ്യാനം നടത്തപ്പെടുന്ന ദിവസങ്ങളും സ്ഥലവും കുടുംബയൂണിറ്റുകള്‍ വഴി അറിയിക്കുന്നതാണ്.
10) 50 ദിവസങ്ങള്‍ കൊണ്ട്, അനുദിനം വായിച്ച് പഠിച്ച ഭാഗങ്ങള്‍ എഴുതി, സുവിശേഷങ്ങളുടെ കൈയെഴുത്ത് പ്രതികള്‍ തയ്യാറാക്കുന്നതിനായി ഏകദേശം 60 ഓളം പേര്‍, കഴിഞ്ഞ ഇരുപതാം തീയതി മുതല്‍ ആരംഭിച്ചിട്ടുണ്ട്. അവരുടെ പരിശ്രമം വിജയിക്കട്ടെ എന്ന് ആശംസിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു.
11) മാതൃവേദിയുടെ ജനറല്‍ബോഡി മീറ്റിംങ്ങും അന്താരാഷ്ട്ര വനിതാദിനാഘോഷവും മാര്‍ച്ച് എട്ടാം തീയതി തീയതി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പാരിഷ് ഹാളില്‍ വച്ച് കൂടുന്നു, പുതിയതായി മാതൃവേദിയില്‍ ചേരാന്‍ താല്‍പര്യമുള്ള അമ്മമാരെ അന്നേദിവസം അംഗങ്ങളായി ചേര്‍ക്കുന്നതാണ്. അന്നേദിവസം അഞ്ചുമണിയുടെ വിശുദ്ധ കുര്‍ബാന മാതൃവേദിയുടെ അംഗങ്ങള്‍ നേതൃത്വം നല്‍കും. മാര്‍ച്ച് പതിനെട്ടാം തീയതി മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ 14 പള്ളി തീര്‍ത്ഥാടനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു പോകാന്‍ ആഗ്രഹിക്കുന്ന അമ്മമാര്‍ ഭാരവാഹികളുടെ പക്കല്‍ പത്താം തീയതിക്ക് മുമ്പായി പേര് നല്‍കേണ്ടതാണ് .
12) അടുത്ത ഞായറാഴ്ച മാര്‍ച്ച് 5 ന്, രണ്ടാമത്തെ ദിവ്യബലിക്ക് ദര്‍ശന സഭാംഗങ്ങള്‍ സഭാ വസ്ത്രമണിഞ്ഞു പങ്കെടുക്കേണ്ടതാണ്. തുടര്‍ന്ന് മീറ്റിംഗ് ഉണ്ടായിരിക്കും.
13) പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് നിര്‍മ്മല ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഉപരിപഠനങ്ങള്‍ക്കായി ഒരുകോടി രൂപയുടെ വര്‍ഗീസ് വട്ടോലി മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ് ഒരുക്കിയിരിക്കുന്നു. 50 വിദ്യാര്‍ത്ഥികള്‍ക്ക് ആയിരിക്കും ഈ സ്കോളര്‍ഷിപ്പ് ലഭിക്കുക. നിര്‍മ്മല കോളേജിന്‍റെ വിവിധ സ്ഥാപനങ്ങളായ എന്‍ജിനീയറിങ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ്, ഫാര്‍മസി, പോളിടെക്നിക് എന്നിവയിലേക്കാണ് കോഴ്സ് ഫീസ് ഒഴിവാക്കി 100% സ്കോളര്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നത്. താല്പര്യമുള്ളവര്‍ ചാലക്കുടിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുമായി ബന്ധപ്പെടുക.
14) നമ്മുടെ സെന്‍റ് മേരിസ് എല്‍പി സ്കൂളിന്‍റെ 122 ആം വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍ത്തൃ-മാതൃ സംഗമദിനവും ഈ വരുന്ന ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ നടത്തപ്പെടുന്നു. സാധിക്കുന്നവരെല്ലാം പങ്കെടുക്കുമല്ലോ.

1. ഡിസംബർ 23 വെള്ളിയാഴ്ചയാണ് മെഗാ കരോൾ BAMBINO 2K22 നടത്തപ്പെടുന്നത് . വൈകീട്ട് അഞ്ച് മണിക്ക് നോർത്ത് ബസ്സ്റ്റാൻഡിൽ നിന്നും ആരംഭിച്ച് 6.45 ന് പള്ളിയിൽ പ്രവേശിക്കുന്ന രീതിയിൽ ആണ് കരോൾ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് 10 മേഖലകളിലും നിന്ന് കരോൾ ഗാന മത്സരവും നടത്തപ്പെടുന്നു. *******

2. ഈ ആഴ്ച്ചയിൽ രാവിലെ 2 കുർബനകളുടെ സമയത്തും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും, ശനിയാഴ്ച വൈകിട്ട് 3മണി മുതൽ 7 മണി വരെയും കുമ്പസാരത്തിനു സൗകര്യം ഉണ്ടായിരിക്കും. ******

3. ഡിസംബർ 22നു വ്യയാഴ്ച 5.45 നു മത സൗഹാർദ്ദ സഭൈക്യ സദസ്സും നടത്തപ്പെടുന്നു. ഈ ക്രിസ്തുമസ് ഒത്തുചേരൽ നഗരസഭ ചെയർമാൻ ശ്രീ. എബി ജോർജ് ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് CLC നേതൃത്വം നൽകുന്ന കരോൾ ഗാന മൽസരവും അൾത്താര സംഘം നിർമിക്കുന്ന പുൽകൂടിൻ്റെ ദീപലങ്കരത്തിൻ്റെ സ്വിച്ച് ഓൺ കർമവും നടത്തപ്പെടുന്നു.*******

4. ഡിസംബർ 24ന രാത്രി 7.30ന KCYM സംഘടന നേതൃത്വത്തിൽ പാപ്പാ മത്സരവും സ്നേഹദീപം ബുള്ളറ്റിൻ ഒരുക്കുന്ന നാനോ പുൽക്കൂട് മത്സരവും നടത്തപ്പെടുന്നു.******

5. ഡിസംബർ 24ന രാത്രി 11.30ന പിറവിയുടെ തിരുകർമങ്ങൾ ആരംഭിക്കുന്നു. ഡിസംബർ 25ന രാവിലെ 6മണിക്കും 7മണിക്കും 9.30നും വൈകീട്ട് 5മണിക്കും ദിവ്യബലികൾ ഉണ്ടായിരിക്കും.******

6. CLC യൂടെ നേതൃത്വത്തിൽ യൂണിറ്റ് അടിസ്ഥാനത്തിൽ ക്രിസ്തുമസ് ട്രീ മത്സരവും പുൽക്കൂട് ഫോട്ടോഗ്രഫി മത്സരവും ക്രിസ്തുമസ് കാർഡ് മേക്കിങ് മത്സരവും നടത്തപ്പെടുന്നു.